SEARCH


Kalichan Daivam - കാലിച്ചാൻ തെയ്യം

Kalichan Daivam - കാലിച്ചാൻ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Kalichan Daivam - കാലിച്ചാൻ തെയ്യം

കന്നുകാലികളുടെ രക്ഷകനായ ദൈവമാണ് കാലിച്ചാന്‍ തെയ്യം. കന്നുകാലിക്കിടാങ്ങള്‍ക്കും ഇടവിലലോകത്തെ ചെറുമനുഷ്യര്‍ക്കും അനുഗ്രഹം ചൊരിഞ്ഞ് നീളന്‍കാലുള്ള ഓലക്കുടചൂടി ഉടയാടയും ചിലമ്പുമായി നൃത്തമാടുന്ന കാലിച്ചേകോന്‍ തെയ്യം പത്താമുദയനാളില്‍ സൂര്യദേവനൊന്നിച്ച് ഭൂമിയിലെത്തിയതെന്നാണ് വിശ്വാസം. ഒരു നായാട്ടു സമൂഹത്തിന്റെ വിശ്വാസ സംരക്ഷകന്‍ കൂടിയാണ് ഈ തെയ്യം. കൃഷിയും കന്നുകാലി വളർത്തലും മുഖ്യതൊഴിലായി സ്വീകരിച്ച ഒരു ഇടയ സമൂഹത്തിന്റെ ആരാധനാ കേന്ദ്രങ്ങളാണ് കാലിച്ചാന്‍ കാവുകള്‍. കാലിച്ചാന്‍ കാവുകളെ കാലിച്ചാമരങ്ങള്‍ എന്നാണ് പൊതുവേ വിളിക്കാറുള്ളത്. കൃഷിയുടെ അഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനും വേണ്ടിയാണ് പൊതുവേ കാലിച്ചാന്‍ ദൈവത്തെ ആരാധിക്കുന്നത്. കാഞ്ഞിരമരത്തിലാണ് കാലിച്ചാന്‍ തെയ്യത്തിന്റെ അധിവാസം. കന്നുകാലികളെ കാണാതെ വന്നാല്‍ കാലിച്ചാന്‍ മരത്തിന്റെ കീഴില്‍ പായസവും മറ്റും നിവേദിക്കുന്ന പതിവും ഉണ്ടത്രേ. മേച്ചില്‍ സ്ഥലങ്ങളില്‍ വെച്ച് പാലും പഞ്ചസാരയും അരിയും കൊണ്ട് പായസമുണ്ടാക്കി ദേവതയ്ക്ക് നിവേദിക്കുന്നതാണ് പ്രധാന ചടങ്ങ്. വിളയിറക്കാനുള്ള ശുഭദിനമായും നായാട്ടിനിറങ്ങാനുള്ള നല്ല നാളായും കന്നുകാലിസമ്പത്തിന്റെ അധിദേവനായ കാലിച്ചേകോനെ പ്രത്യേക പൂജകളാല്‍ പ്രീതിപ്പെടുത്താനുള്ള ദിവസമായും പ്രാചീനര്‍ തിരഞ്ഞെടുത്തത് പത്താമുദയമാണ്.

ഈ തെയ്യത്തെ കാലിച്ചേകോൻ തെയ്യം എന്നും വിളിക്കുന്നു

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848